ഗായകന്‍ കെ കെയുടെ മരണം: സംഘാടകരെ വിമര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍

Update: 2022-06-04 10:47 GMT

കൊല്‍ക്കത്ത: പ്രശസ്ത ബോളിവുഡ് ഗായകന്‍ കെ കെയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. സംഘാടകരുടെ അനാസ്ഥയും സംഘാടനപ്പിഴവുമാണ് മരണത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കെ കെയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വൈറലായി മാറിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.

കെ കെയുടെ മരണം അതീവദുഃഖകരമാണ്. പലരും ചില വീഡിയോകള്‍ അയച്ചു. പലതും ഞാന്‍ കണ്ടിരുന്നു. എന്റെ ഹൃദയം തേങ്ങുന്നു. സംഘാടകര്‍ കുറച്ചുകൂടെ ശ്രദ്ധിക്കണമായിരുന്നു- ഗവര്‍ണര്‍ പറഞ്ഞു.

മലയാളിയും ബോളിവുഡിലെ പ്രശസ്ത ഗായകനുമായ കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെ കെ ചൊവ്വാഴ്ചയാണ് കൊല്‍ക്കത്തയില്‍ ഒരു പരിപാടിക്കിടയില്‍ തളര്‍ന്നുവീണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പേ മരിച്ചിരുന്നു.

വീഡിയോ വൈറലായതോടെ നിരവധി കലാപ്രേമികളാണ് സംഘാടകര്‍ക്കെതിരേ പ്രതിഷേധവുമായെത്തിയത്.

പാട്ടുകളുടെ എണ്ണത്തിലും പ്രേക്ഷകരുടെ എണ്ണത്തിലും നിയന്ത്രണം വേണമായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Tags:    

Similar News