അഹമ്മദ് പട്ടേലിന്റെ മരണം; നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ നെടുംതൂണ്: രാഹുല്‍ഗാന്ധി

പകരംവെക്കാനാവാത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അനശോചന സന്ദേശത്തില്‍ പറഞ്ഞു. വിശ്വസ്തനായ സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്നു അദ്ദേഹം.

Update: 2020-11-25 02:31 GMT

ന്യൂഡല്‍ഹി: അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നെടുതൂണിനെയാണ് നഷ്ടമായതെന്ന് പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ഗാന്ധി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിശ്വാസവും ജീവിതവും കോണ്‍ഗ്രസിനു വേണ്ടിയായിരുന്നു. ഇത് ദുഖകരമായ ദിവസമാണ്. പാര്‍ട്ടിയുടെ ഏറ്റവും പ്രയാസകരമായ കാലഘട്ടത്തില്‍ അദ്ദേഹം ഒരു വലിയ സ്വത്തായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

'ഞങ്ങള്‍ക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു. ഫൈസലിനോടും മുംതാസിനോടും കുടുംബത്തോടും എന്റെ സ്‌നേഹവും അനുശോചനവും അറിയിക്കുന്നു' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പകരംവെക്കാനാവാത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അനശോചന സന്ദേശത്തില്‍ പറഞ്ഞു. വിശ്വസ്തനായ സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്നു അദ്ദേഹം. 'അഹമ്മദ് പട്ടേലിന്റെ മരണത്തോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച ഒരു സഹപ്രവര്‍ത്തകനെ എനിക്ക് നഷ്ടമായി. അദ്ദേഹത്തിന്റെ വിശ്വസ്തതയും അര്‍പ്പണബോധവും, തന്റെ കടമയോടുള്ള പ്രതിബദ്ധതയും, സഹായിക്കാന്‍ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നതും, അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്ന അപൂര്‍വ ഗുണങ്ങളായിരുന്നു,' സോണിയ ഗാന്ധി അനുശോചനക്കുറിപ്പില്‍ എഴുതി.

ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നവംബര്‍ 15 ന് ഗുഡ്ഗാവിലെ മെഡന്ത ആശുപത്രിയിലെ ഐസിയുവില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചതായി മകന്‍ ഫൈസല്‍ പട്ടേല്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 3.30തോടെയാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ മുതിര്‍ന്ന നേതാവ് അന്തരിച്ചത്.

Tags:    

Similar News