യുവാവിന്റെ മരണം; ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തുന്നു

Update: 2020-08-09 19:23 GMT

കൊയിലാണ്ടി: ഒരു വര്‍ഷം മുമ്പ് പൂക്കാട് റെയില്‍വെ ട്രാക്കില്‍ ടെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തിയ ഫറൂക്ക് സ്വദേശി ജംഷദി(30)ന്റെ മരണത്തെക്കുറിച്ച് ക്രൈബ്രാഞ്ച് പുനരന്വേഷണം തുടങ്ങി. ജംഷദിന്റെ ഉമ്മ  മന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയെ തുടര്‍ന്ന് കേസന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു.

ജംഷീദ് ജിഎസ്ടി ബില്‍ തയ്യാറാക്കി കൊടുക്കുന്നതിനായി 2019 ആഗസ്റ്റ് 29ന് പൂക്കാട് ഒരു കടയില്‍ എത്തിയിരുന്നു. ആറ് മണിയോടെ തിരിച്ച് പോയ ഇയാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ പൂക്കാട് റെയില്‍വേ ട്രാക്കില്‍ കാണുകയായിരുന്നു. അന്വേഷണം നടത്തിയ കൊയിലാണ്ടി പോലിസ് ആദ്യം ആത്മഹത്യയെന്നും പിന്നീട് അബദ്ധത്തില്‍ ട്രെയിന്‍ തട്ടി മരിച്ചെതെന്നും പറഞ്ഞ് കേസന്വേഷണം അവസാനിപ്പിച്ചു. 

ജംഷദുമായി നിരന്തരം ഫോണില്‍ ബന്ധെപ്പെട്ട രണ്ട് യുവതികെളെ ചോദ്യം ചെയ്യാനോ അവരുമായുള്ള സാമ്പത്തിക ക്രയവിക്രയങ്ങെളെ കുറിച്ച് അന്വേഷിക്കാനോ പോലിസ് തയ്യാറായില്ലെന്ന് ഉമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. 

കേസന്വേഷണം ഏറ്റെടുത്തെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും ഇരുപതോളം പേരെ ചോദ്യം ചെയ്യുകയും ചെയ്തു.  

Similar News