വാമനപുരം കണിച്ചോട് ഒരു വയസുകാരിയുടെ മരണം; മാതാവ് കുറ്റം സമ്മതിച്ചു

Update: 2026-03-13 05:24 GMT

തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒരു വയസുകാരിയുടെ മരണത്തില്‍ അമ്മ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് അമ്മ അശ്വതിയുടെ മൊഴി. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് പോലിസും ആശുപത്രി അധികൃതരും സംഭവത്തില്‍ ദുരൂഹത സംശയിച്ചത്.

അശ്വതിയുടേയും സുഭാഷിന്റേയും മകള്‍ പവിത്രയാണ് മരിച്ചത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തൊഴിലുറപ്പിന് പോയി തിരികെ വന്ന അമ്മൂമ്മ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വയസും ഒരു മാസവും മാത്രമാണ് കുഞ്ഞിന്റെ പ്രായം. ചലനമറ്റ നിലയില്‍ കിടന്ന കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പിന്നീട് വീട്ടുകാരും ആശുപത്രി അധികൃതരും സംഭവം പോലിസിനെ അറിയിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് പോലിസ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ ചുണ്ട് പൊട്ടിയതായും വിവരമുണ്ട്.

Tags: