കല്‍പ്പകഞ്ചേരി: മകന്‍ മരിച്ചതിന്റെ എട്ടാം ദിവസം മാതാവും മരിച്ചു. പറവന്നൂര്‍ കിഴക്കേപ്പാറ പരേതനായ ആയപള്ളി ഉമ്മറിന്റെ ഭാര്യ നെടിയോടത്ത് ആയിഷ (70)യാണ് മരിച്ചത്.
എട്ട് ദിവസം മുമ്പാണ് ഇവരുടെ മകന്‍ മാതൃഭൂമി കല്‍പകഞ്ചേരി ലേഖകനായിരുന്ന ഫൈസല്‍ പറവന്നൂര്‍ മരണപ്പെട്ടത്. മറ്റ് മക്കള്‍: ഇബ്രാഹിം, സാബിറ, സുലൈഖ, സുഹറ, ഹസീന, ഖദീജ. മരുമക്കള്‍: അബ്ദുല്‍സലാം, സൈതലവി, കാദര്‍, ഹുസൈന്‍, അലി, റഹീന, സാജിദ.