സ്‌പെയിനില്‍ കനത്ത മഞ്ഞുവീഴ്ച: നാല് മരണം

Update: 2021-01-10 03:24 GMT

മാഡ്രിഡ്: സ്‌പെയിനില്‍ കനത്ത മഞ്ഞുവീഴ്‌ചെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. മണിക്കൂറുകളോളമായി മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം താറുമാറായി. കാസില്‍, ലിയോണ്‍ എന്നീ രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറന്‍ മേഖലകള്‍ എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച രൂക്ഷമായുളളത്.

ഇതേത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ നിരത്തുകളില്‍ കുടുങ്ങി. 18 മണിക്കൂറിലേറെയാണ് വാഹനങ്ങള്‍ നിരത്തുകളില്‍ കുടുങ്ങിക്കിടന്നത്. സൈനിക വിഭാഗവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവിടെ മഞ്ഞ് നീക്കുന്നതടക്കമുള്ള അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നത്. നിലവില്‍ ഇപ്പോഴും മഞ്ഞ് വീഴ്ച തുടരുകയാണെന്നാണ് റിപോര്‍ട്ടുകള്‍