മഞ്ഞപ്പിത്തം ബാധിച്ച് നഴ്‌സ് മരിച്ചു

Update: 2022-04-30 18:24 GMT

പുല്‍പള്ളി: മഞ്ഞപ്പിത്തം ബാധിച്ച് നഴ്‌സ് മരിച്ചു. പാറക്കടവ് കളരിക്കല്‍ ബാബുമറിയാമ്മ ദമ്പതികളുടെ മകളും മൈക്കാവ് കടുംകീരിയില്‍ വിനുവിന്റെ ഭാര്യയുമായ ഷിജി (40) ആണ് മരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ ഷിജി ഈസ്റ്റര്‍ അവധിക്കാണ് നാട്ടിലെത്തിയത്. മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്ന് നാട്ടുചികിത്സ നടത്തുന്നതിനിടെ രോഗം മൂര്‍ച്ഛിക്കുകയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നേടുകയും ചെയ്തു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: അലന്‍, അനറ്റ്. സഹോദരങ്ങള്‍: ഷിജു, ജിജു. സംസ്‌കാരം ഞായറാഴ്ച 11ന് ചെറ്റപ്പാലം സെന്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയില്‍.