പാലക്കാട്: മലമ്പുഴക്ക് സമീപം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത്
അന്വേഷണം തുടങ്ങി. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നുംകൊലപാതകമാണോ ആത്മഹത്യയാണോ എന്നത് പരിശോധിച്ചു വരികയാണെന്നും പാലക്കാട് എ എസ് പി പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് മലമ്പുഴ ആരക്കാട് വനത്തിനുള്ളില്‍ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.