അമേരിക്കയിലെ കോളറാഡോയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
കോളറാഡോ: അമേരിക്കയിലെ വടക്കുകിഴക്കന്‍ കോളറാഡോയില്‍ രണ്ട് ചെറിയ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു.
സെസ്ന 172യും എക്സ്ട്ര എയര്‍ക്രാഫ്റ്റ് കണ്‍സ്ട്രക്ഷന്‍ ഇഎ300 മോഡലുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച രാവിലെയാണ് ഫോര്‍ട്ട് മോര്‍ഗന്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ടിന് സമീപം അപകടം സംഭവിച്ചത്.
രണ്ട് വിമാനങ്ങളിലായി നാലുപേര്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളെ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടിയിടിച്ച ശേഷം വിമാനങ്ങള്‍ പൊട്ടിത്തെറിച്ചതായും സാക്ഷികള്‍ പറഞ്ഞു.