കുട്ടികളോട് ലൈംഗിക അതിക്രമം; ഡേ കെയര്‍ ജീവനക്കാരി അറസ്റ്റില്‍

Update: 2025-10-25 08:31 GMT

വാഷിങ്ടണ്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമേരിക്കയിലെ മിഷിഗണില്‍ ഡേ കെയര്‍ ജീവനക്കാരി അറസ്റ്റില്‍. ഡെട്രോയിറ്റ് സ്വദേശിയായ ഗെയ്ല ബെന്നിറ്റ് (60)നെയാണ് പോലിസ് പിടികൂടിയത്.

2013 മുതല്‍ 2020 വരെ കുട്ടികളെ പീഡിപ്പിച്ചതായി ലഭിച്ച പരാതിയെത്തുടര്‍ന്നാണ് നടപടി. മിഷിഗണ്‍ സ്റ്റേറ്റ് പോലിസ് നല്‍കിയ വിവരങ്ങള്‍ പ്രകാരം, മിഡ്ലാന്‍ഡ് കൗണ്ടിയിലെ പ്രൈറി റോഡിലുള്ള ബെന്നിറ്റിന്റെ വീട്ടിലാണ് കുറ്റകൃത്യങ്ങള്‍ നടന്നത്. കൃത്യത്തിന് ശേഷം കുട്ടികളുടെ ഫോട്ടോകള്‍ എടുത്ത് സൂക്ഷിച്ചിരുന്നതായും പോലിസ് കണ്ടെത്തി. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഒരുപാട് വര്‍ഷങ്ങളായി തുടര്‍ന്ന പീഡനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 47 കുറ്റങ്ങളാണ് ബെന്നിറ്റിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ബെന്നിറ്റിനെ കസ്റ്റഡിയില്‍ എടുത്തു.

Tags: