മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ദര്‍സ് വിദ്യാര്‍ത്ഥികള്‍

Update: 2020-06-05 12:26 GMT

വണ്ടൂര്‍: വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി രൂപംകൊണ്ട മന്‍ശഉല്‍ ഉലമാ സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മന്‍ശഉല്‍ ഉലമ ദര്‍സ് വിദ്യാര്‍ത്ഥികള്‍ കൊവിഡ്-19 രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 16,666 രൂപ സംഭാവന നല്‍കി.

ട്രസ്റ്റ് ചെയര്‍മാന്‍ ഉസ്മാന്‍ ബാഖവി തഹ്താനിയില്‍ നിന്ന് വണ്ടൂര്‍ സി ഐ അനില്‍ പുളിക്കല്‍ ഫണ്ട് സ്വീകരിച്ചു. സംഘം സെക്രട്ടറി ശംസീര്‍ ബാഖവി, അബദുല്‍ ആസാദ് മൗലവി ,അയ്യൂബ് ബാഖവി, കുഞ്ഞി മുഹമ്മദ് വഹബി,മുജീബ് പുവ്വത്തിക്കല്‍, അമാനുല്ല ഖാന്‍ മണ്ണാര്‍ക്കാട്, സമദ് ചേനാംപറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇത് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാതൃകയാകുമെന്ന് മുദരിസ് ഉസ്മാന്‍ ബാഖവി തഹ്താനി ഉസ്താദ് പ്രത്യാശ പ്രകടിപ്പിച്ചു. 

Tags: