തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് ജി സുധാകരൻ. മുഖ്യമന്ത്രി ജയിക്കുന്നത് ധർമ്മടം ആയത് കൊണ്ടാണെന്നും അവിടെ ആര് നിന്നാലും ജയിക്കുമെന്നും ജി സുധാകരൻ പറഞ്ഞു. ഒമ്പതാം തവണയാണ് മൽസരിക്കുന്നത് എനിക്ക് പാർലമെന്ററി വ്യാമോഹം എന്നാണ് എന്നിട്ട് പറയുന്നത്. ആലപ്പുഴയല്ല കണ്ണൂർ. ആര് നിന്നാലും ജയിക്കും. മരിക്കുന്നതുവരെ എകെജി പാർലമെന്ററി മെമ്പർ ആയിരുന്നല്ലോ എന്നും ജി സുധാകരൻ പറഞ്ഞു. യുഡിഎഫ് യോഗത്തിലാണ് പ്രതികരണം.
അതേസമയം മാധ്യമങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിക്കെതിരെ ജി സുധാകരൻ ഒന്നും പറഞ്ഞില്ല. ചെറ്റത്തരം പരാമർശം ചോദ്യത്തിന്റെ പ്രശ്നം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.