ദമ്മാം മീഡിയാ ഫോറത്തിന് പുതിയ സാരഥികള്‍

ജനറല്‍ ബോഡി യോഗം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹബീബ് ഏലംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നഈം അധ്യക്ഷത വഹിച്ചു.

Update: 2019-03-17 18:47 GMT

ദമ്മാം: ദമ്മാമിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടയ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ 2019-2020 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ദമ്മാമില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജനറല്‍ ബോഡി യോഗം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹബീബ് ഏലംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നഈം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആളത്ത് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ അനില്‍ കുറിച്ചിമുട്ടം സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു.

പ്രളയ ബാധിതരുടെ പുനരധിവാസത്തിനായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി വച്ച തുക ഉടന്‍ കൈമാറാനും തീരുമാനമായി. പുതിയ ടേമിലേക്കുള്ള ഭാരവാഹികളായി ചെറിയാന്‍ ഫിലിപ്പ് (മംഗളം) പ്രസിഡന്റ്, അഷ് റഫ് ആളത്ത് (ചന്ദ്രിക) ജനറല്‍ സെക്രട്ടറി, നൗഷാദ് ഇരിക്കൂര്‍ (മീഡിയ വണ്‍) ട്രഷറര്‍, സിറാജുദീന്‍ (തേജസ് ന്യൂസ്) വൈസ് പ്രസിഡന്റ്, അനില്‍ കുറിച്ചിമുട്ടം ഏഷ്യാനെറ്റ് ന്യൂസ്) സെക്രട്ടറി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റ് നഈം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tags: