ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ദലിത് പച്ചക്കറി കച്ചവടക്കാരന് ക്രൂരമര്‍ദ്ദനം
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ദലിത് പച്ചക്കറി കച്ചവടക്കാരന് ക്രൂരമര്‍ദ്ദനം. സമൂഹത്തിലെ ഉന്നത ജാതിക്കാരന്‍ എന്ന് അവകാശപ്പെടുന്നയാളാണ് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലിസ് വിഷയത്തില്‍ ഇടപെട്ടു.
സിധൗലി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള പൈന ബുസുര്‍ഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പച്ചക്കറി കച്ചവടക്കാരനായ അചല്‍ കുമാറിനെയാണ് ഹിന്ദുത്വര്‍ വടികളും ലാത്തികളും ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തെ തുടര്‍ന്ന് കുമാര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തിലെ പ്രധാന പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.