ദലിത് ലീഗ് സംസ്ഥാന നേതാവ് എന്‍ വി മോഹന്‍ദാസ് അന്തരിച്ചു

പാചക തൊഴിലാളി യൂനിയന്‍ (എസ്ടിയു) സംസ്ഥാന പ്രസിഡന്റ്, ദലിത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്, എസ്ടിയു താനൂര്‍ മണ്ഡലം പ്രസിഡന്റ്, കെല്‍ടെക്‌സ് ഡയറക്ടര്‍, മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

Update: 2019-12-31 13:06 GMT

കല്‍പകഞ്ചേരി: ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി മോഹന്‍ദാസ് (58) അന്തരിച്ചു. ചെറിയമുണ്ടം ഇരിങ്ങാവൂര്‍ സ്വദേശിയാണ്. പാചക തൊഴിലാളി യൂനിയന്‍ (എസ്ടിയു) സംസ്ഥാന പ്രസിഡന്റ്, ദലിത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്, എസ്ടിയു താനൂര്‍ മണ്ഡലം പ്രസിഡന്റ്, കെല്‍ടെക്‌സ് ഡയറക്ടര്‍, മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.ചെറിയമുണ്ടം ഗ്രാമപ്പഞ്ചായത്തില്‍ രണ്ട് തവണ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പിതാവ്: പരേതനായ അയ്യപ്പന്‍ മാസ്റ്റര്‍. മാതാവ്: ശാരത ടീച്ചര്‍. ഭാര്യ: സരോജിനി (കോട്ടക്കല്‍ അര്‍ബണ്‍ ബാങ്ക്), മക്കള്‍: നിഥിന്‍ദാസ് (എംഎസ്എഫ് ദലിത് വിങ് സംസ്ഥാന ട്രഷറര്‍), സോകി ദാസ്, സഹോദരങ്ങള്‍: ശ്രീനിവാസന്‍, സുമതി, പ്രേമലത.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി, സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, ദലിത് ലീഗ് പ്രസിഡന്റ് യു സി രാമന്‍, മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സി മുഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, താനൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി കെ എ റസാഖ്, അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മി, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ സി ഷീബ, കെല്‍ടെക്‌സ് ചെയര്‍മാന്‍ പി ടി അബു, കെ കുഞ്ഞാലന്‍, പി ടി കെ കുട്ടി, എം പി അഷ്‌റഫ് താനൂര്‍, സിദ്ധീഖ് താനൂര്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.

Tags: