24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും ചുഴലിക്കാറ്റിന് സാധ്യത

Update: 2020-11-23 03:49 GMT

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്.

ബംഗാള്‍ ഉള്‍ക്കടലിലെ അന്തരീക്ഷത്തില്‍ മര്‍ദ്ദം ഇനിയും കുറയാനാണ് സാധ്യത. അത് ചുഴലിക്കാറ്റായി തമിഴ്‌നാട്, പോണ്ടിച്ചേരി തീരങ്ങളിലേക്ക് നീങ്ങുന്നുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് കാരയ്ക്കല്‍, മാമല്ലപ്പുറം പ്രദേശങ്ങളിലൂടെ നവംബര്‍ 25 വൈകീട്ടായിരിക്കും ഇത് കടന്നുപോവുക. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ എസ് ബാലചന്ദ്രന്‍ പറഞ്ഞു.

അറബിക്കടലില്‍ നിന്ന് പടിഞ്ഞാട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിനെ കുറിച്ച് കഴിഞ്ഞ ദിവസം കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു.

Similar News