അന്നമനടയില്‍ മിന്നല്‍ ചുഴലി; കൃഷിനാശം

Update: 2022-08-10 09:54 GMT

തൃശൂര്‍: തൃശൂര്‍ അന്നമനട പാലിശ്ശേരിയില്‍ ചുഴലിക്കാറ്റ്. ഇന്ന് പുലര്‍ച്ചെയാണ് കാറ്റടിച്ചത്. പ്രദേശത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍പറ്റി. മേല്‍ക്കൂരയും പറന്നുപോയി.

ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ചുഴലി ബാധിച്ചത്. വൈദ്യുതിതടസ്സം ഉണ്ടായിട്ടുണ്ട്. മരങ്ങള്‍ കടപുഴകി. വ്യാപകകൃഷിനാശവുമുണ്ടായി.

മാള പ്രദേശങ്ങളില്‍ പ്രളയ സമാനമായ സ്ഥിതിയാണ്. പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. 

Similar News