ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദേശം: ആന്ധ്രയിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും ദുരന്തനിവാരണ സേനയുടെ 30 ടീമുകളെ വിന്യസിപ്പിച്ചു

Update: 2020-11-24 11:54 GMT

ചെന്നൈ: ചുളലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരന്തനിവാരണ സേനയുടെ 30 ടീമുകളെ വിവിധ സംസ്ഥാനങ്ങളിലായി വിന്യസിപ്പിച്ചു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലാണ് നവംബര്‍ 25ന് കനത്ത ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

9 ടീമുകളെ പോണ്ടിച്ചേരിയും തമിഴ്‌നാട്ടിലും അടുത്ത ഒമ്പത് പത്ത് ടീമുകളെ മറ്റിടങ്ങളിലുമാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

ആന്ധ്രയിലേക്കുള്ള ടീം വിശാഖപ്പെട്ടണത്തും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലേക്കുമുള്ള ബറ്റാലിയന്‍ ആരക്കോണത്തുമാണ് വിന്യസിച്ചിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം നവംബര്‍ 25വൈകീട്ട് കിഴക്കന്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.

നാളെ രാവിലെ ചിലയിടങ്ങളില്‍ കനത്ത മഴയും മണ്ണൊലിപ്പും പ്രതീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മേധാവി ഡോ. മൃത്യുജ്ഞയ് മൊഹാപത്ര പറഞ്ഞു.

85-110 കിമീ/മണിക്കൂര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് പ്രതീക്ഷിക്കുന്നത്.