സൈബര്‍ ആക്രമണം; പ്രത്യേക സംഘം അന്വേഷിക്കും; പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതില്‍ അഭിമാനമെന്ന് കെ ജെ ഷൈന്‍
കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണം പ്രത്യേക സംഘം അന്വേഷിക്കുമെന്നതില്‍ അഭിമാനമുണ്ടെന്ന് സിപിഎം നേതാവ് കെ ജെ ഷൈന്‍. കേരളത്തിലെ പോലിസ് സംവിധാനവും മാധ്യമങ്ങളും കൂടെ നിന്നുവെന്നും അവര്‍ പറഞ്ഞു. പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നത് എല്ലാ സ്ത്രീകള്‍ക്കും അഭിമാനമുണ്ട് എന്ന് അവര്‍ പറഞ്ഞു.
മുനമ്പം ഡിവൈഎപിയുടെ നേതൃത്വത്തിലാകും അന്വേഷണസംഘം പ്രവര്‍ത്തിക്കുക. കൊച്ചി സിറ്റിയിലേയും എറണാകുളം റൂറലിലെയും പതിനാലോളം പോലിസ് ഉദ്യോഗസ്ഥര്‍ അടങ്ങിയതാണ് അന്വേഷണ സംഘം. പറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ്, കെ എം ഷാജഹാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഷൈനിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
വിഷയത്തില്‍ കൂടുതല്‍പേര്‍ പ്രതിചേര്‍ക്കപ്പെടാനും സാധ്യതയുണ്ട്. 100ലേറെ സാമൂഹിക അക്കൗണ്ടുകള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി വിഷയവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരാണ് പോസ്റ്റ് ചെയ്തത് എന്നതുള്‍പ്പെടെ കണ്ടെത്തേണ്ടതുമുണ്ടെന്നും പോലിസ് പറഞ്ഞു.