കൊവിഡ് മൂലം മരിച്ചവരെ വീട്ടില്‍ കൊണ്ട് വരാം; മതചടങ്ങുകള്‍ക്കും ബന്ധുക്കള്‍ക്ക് കാണാനും ഒരുമണിക്കൂര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി

Update: 2021-06-29 13:27 GMT

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമണിക്കൂര്‍ വീട്ടില്‍ വയ്്ക്കാം. ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ തോതില്‍ മത ചടങ്ങുകള്‍ നടത്താനും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബാങ്ക് വായ്പ ജപ്തി നടപടികള്‍ നിര്‍ത്തിവയ്്ക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പറഞ്ഞത്;

'ഈ മഹാമാരിയില്‍ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ഉറ്റവര്‍ മരണമടയുമ്പോള്‍ മൃതശരീരം അടുത്ത് കാണാന്‍ പോലും പലപ്പോഴും കഴിയുന്നില്ല എന്നതാണ്. മൃതശരീരം നശ്ചിത സമയം വിട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഒരുമണിക്കൂറില്‍ താഴെ ഇതിനായി അനുവദിക്കും. മരണമടഞ്ഞ രോഗികളുടെ ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട്. കൊവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിക്കാണും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കും'.

നിയന്ത്രങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ നാളെ മുതല്‍ മാറ്റം വരും. ടിപിആര്‍ 6ല്‍ താഴെ എ കാറ്റഗറയിലും 6മുതല്‍ 12വരെ ബി വിഭാഗത്തിലുമാണ്. 12മുതല്‍ 18വരെയുള്ള സ്ഥലങ്ങളില്‍ സി വിഭാഗമായാണ് കണക്കാക്കുന്നത്. 18ന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളെ ഡി കാറ്റഗറിയിലുമാണ് പുനക്രമീകരിച്ചിരിക്കുന്നത്. ടിപിആര്‍ 6മുതല്‍ 12വരെ ബി കാറ്റഗറിയുള്ള സ്ഥലങ്ങളില്‍ ഓട്ടോ റിക്ഷകള്‍ക്ക് ഓടാം.

ടിപിആര്‍ ആറു ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ സാധാരണ നിലയായിരിക്കും. 6മുതല്‍ 12 വരെയുള്ള സ്ഥലങ്ങളില്‍ ഭാഗിക നിയന്ത്രണം.

സംസ്ഥാനത്ത് ഇതുവരെ 1.കോടി 32 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Tags: