കസ്റ്റഡി കാലാവധി അവസാനിച്ചു; എം ശിവശങ്കര്‍ റിമാന്‍ഡില്‍

Update: 2023-02-24 13:49 GMT

കൊച്ചി: ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രത്യേക കോടതിയാണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്.

ഒമ്പത് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടില്ല. ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കി. തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കി.

Tags: