ഉദയ്പൂരില്‍ കര്‍ഫ്യൂ ഇളവ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ല

Update: 2022-07-03 07:30 GMT

ഉദയ്പൂര്‍: സ്ഥിതിഗതികളില്‍ മാറ്റമുണ്ടായ സാഹചര്യത്തില്‍ ഉദയ്പൂരില്‍ കര്‍ഫ്യൂവില്‍ 10 മണിക്കൂര്‍ ഇളവനുവദിച്ചു. രാവിലെ 8 മുതല്‍ രാത്രി 6 വരെയാണ് ഇളവ്. മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസ് ഉദയ്പൂരില്‍ കര്‍ഫ്യൂ ഇളവ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ല. 

ജൂണ്‍ 28ന് ഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യലാലിന്റെ മരണത്തോടെയാണ് രാജസ്ഥാനില്‍ സംസ്ഥാന വ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ബിജെപി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദക്കെതിരേ പോസ്റ്റിട്ടതിന്റെ വൈരാഗ്യത്തിലാണ് കൊലനടത്തിയതെന്നാണ് കേസ്. പ്രതികള്‍ ഇക്കാര്യം വീഡിയോയില്‍ പകര്‍ത്തി അതുംപങ്കുവച്ചിരുന്നു.

കൊലപാകത്തിനുശേഷം പ്രദേശത്ത് സാമുദായിക സംഘര്‍ഷം രൂപംകൊണ്ടിരുന്നു. തുടര്‍ന്നാണ് 1 മാസത്തോളം കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കൂടാതെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവച്ചു.

കൊലനടത്തിയ റിയാസ് അക്താരി, ഗൗസ് മുഹമ്മദ് തുടങ്ങി രണ്ട് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇരുവരെയും അജ്മീരിലെ ഹൈ സെക്യൂരിറ്റി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Tags: