പൗരത്വ ഭേദഗതി നിയമം: വിശ്വഹിന്ദു പരിഷത്തുകാര്‍ കലാപം അഴിച്ചുവിട്ടു; ജാര്‍ഖണ്ഡിലെ ലോഹര്‍ദഗയില്‍ കര്‍ഫ്യൂ

പൗരത്വ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനമാണ് കല്ലേറിലും കലാപത്തിലും കലാശിച്ചത്.

Update: 2020-01-24 04:35 GMT

ലോഹര്‍ദഗ: ജാര്‍ഖണ്ഡിലെ ലോഹര്‍ദഹയില്‍ വിശ്വഹിന്ദു പരിഷത്തുകാര്‍ നടത്തിയ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് കര്‍ഫ്യു ഏര്‍പ്പെടുത്തി. പൗരത്വ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനമാണ് കല്ലേറിലും കലാപത്തിലും കലാശിച്ചത്. പ്രദേശത്തെ സ്‌കൂളുകളും കോളജുകളും രണ്ട് ദിവസത്തേക്ക് അടച്ചിട്ടു.

വ്യാഴാഴ്ചയാണ് ലോഹര്‍ദഗയില്‍ വിശ്വഹിന്ദു പരിഷത്തുകാര്‍ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രകടനം നടത്തിയത്. മാര്‍ച്ച് കടന്നുപോകുന്ന പലയിടങ്ങളിലും പ്രകടനക്കാര്‍ കല്ലെറിഞ്ഞു. പ്രത്യേകിച്ച് അമ്‌ല തോളിയില്‍ കല്ലേറ് അക്രമാസക്തമായി. നിലവില്‍ നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോഹര്‍ദഹയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്‌കൂളുകളും കോളജുകളും രണ്ട് ദിവസത്തേക്ക് അടച്ചിടും. പിന്നീട് സ്ഥിതിഗതികല്‍ നിരീക്ഷിച്ചശേഷം തുടര്‍തീരുമാനങ്ങളെടുക്കും- ലോഹര്‍ദഗയിലെ ഡെപ്യൂട്ടി കമ്മിഷ്ണര്‍ അകന്‍ക്ഷ രാജന്‍ പറഞ്ഞു. വേണ്ടിവന്നാല്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

Similar News