ബാങ്ക് കെവൈസി ഫോമില്‍ ഇനി മതവും ചേര്‍ക്കണം

സിക്ക്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, ഹിന്ദു, പാര്‍സി തുടങ്ങി ആറ് മതവിഭാഗങ്ങള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കുന്നതിനുള്ള പൗരത്വ നിയമഭേദഗതി പാസായതോടെയാണ് ഇത്തരമൊരു നീക്കം.

Update: 2019-12-21 05:45 GMT

ന്യൂഡല്‍ഹി: ബാങ്കിനു നല്‍കേണ്ട കെവൈസി രേഖകളില്‍ ഇനി മതവും വ്യക്തമാക്കേണ്ടിവരുമെന്ന് സൂചന. ബാങ്കിന് നിക്ഷേപകന്‍ നല്‍കേണ്ട രേഖയാണ് നൊ യുവര്‍ കസ്റ്റമര്‍ അഥവ കെവൈസി രേഖ. സിക്ക്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, ഹിന്ദു, പാര്‍സി തുടങ്ങി ആറ് മതവിഭാഗങ്ങള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കുന്നതിനുള്ള പൗരത്വ നിയമഭേദഗതി പാസായതോടെയാണ് ഇത്തരമൊരു നീക്കം. അത്തരം വിഭാഗങ്ങള്‍ക്ക് സ്വാഭാവികമായും ബാങ്ക് അക്കൗണ്ട് എടുക്കേണ്ടി വരും ആ സാഹചര്യത്തിലാണ് ബാങ്ക് ഇടപാടുകാരന്റെ മതം ചോദിക്കുന്നത്. മതരഹിതര്‍ക്കോ മുസ്ലിങ്ങള്‍ക്കോ മ്യാന്‍മാര്‍, ശ്രീലങ്ക, ടിബറ്റ് തുടങ്ങിയവിടങ്ങളിലുള്ള നേരത്തെ പറഞ്ഞ ആറ് മതവിഭാഗങ്ങള്‍ക്കോ പ്രത്യേക കോളമില്ല.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സിക്ക്, ബുദ്ധ, ജെയ്ന്‍, ഹിന്ദു, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഭൂമി, മറ്റ് തരം സ്വത്തുക്കള്‍ വാങ്ങാനും ബാങ്ക് അക്കൗണ്ട് തുറക്കാനും അനുവദിക്കുന്ന തരത്തില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റഗുലേഷനില്‍ (ഫെമ) ഭേഗതിചെയ്യാനാണ് സര്‍ക്കാരിന്റെ നീക്കം. ബാങ്ക് അക്കൗണ്ട് ലഭിക്കാന്‍ ആധാര്‍ കാര്‍ഡാണ് നല്‍കേണ്ടത്.  

Tags:    

Similar News