മംഗളൂരുവിലും സാമൂഹ്യഅകല നിയമം ലംഘിച്ച് ജനക്കൂട്ടം

Update: 2020-04-01 09:24 GMT

മംഗളൂരു: സാമൂഹിക അകല നിര്‍ദേശങ്ങള്‍ വ്യാപകമായി ലംഘിക്കുന്നതായി വീണ്ടും വാര്‍ത്തകള്‍. കര്‍ണാടകയിലെ മംഗളൂരുവില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം അല്‍പ്പ സമയം ലഘൂകരിച്ചതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റില്‍ നൂറുകണക്കിനു പേര്‍ തടിച്ചുകൂടിയത്. സാമൂഹിക അകല നിയന്ത്രണവും അക്ഷരാര്‍ത്ഥത്തില്‍ ലംഘിച്ചു.

ഇന്ന് ഏപ്രില്‍ ഒന്നിന് രാവിലെ ആറ് മുതല്‍ 3 വരെയാണ് ലോക് ഡൗണില്‍ ഇളവ് നല്‍കിയത്. അതേ തുടര്‍ന്നാണ് ജനങ്ങള്‍ മാര്‍ക്കറ്റുകളില്‍ തടിച്ചുകൂടിയത്. അതേസയമം സാമൂഹിക അകല നിര്‍ദേശം പാലിച്ച് ക്യൂനില്‍ക്കുന്നവരുടെ ചിത്രവും മംഗളൂരുവില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെ ദാദറിലും ജനങ്ങള്‍ ആരോഗ്യനിര്‍ദേശങ്ങള്‍ ലംഘിച്ച് മാര്‍ക്കറ്റിലെത്തിയിരുന്നു. 

Tags: