വിഭവങ്ങള്‍ കേന്ദ്രത്തിനും ക്ഷേമകാര്യച്ചുമതല സംസ്ഥാനങ്ങള്‍ക്കും; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ആദ്യ ബജറ്റ് അവതരണം

യുദ്ധ പശ്ചാത്തലത്തില്‍ ആഗോളസമാധാന സെമിനാറിന് രണ്ട് കോടി

Update: 2022-03-11 04:09 GMT

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍റിന് ധനകാര്യ യാഥാസ്ഥിതികത്വം തലയ്ക്കുപിടച്ച അവസ്ഥയെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡിന്റെ പ്രതിസന്ധികളില്‍ സംസ്ഥാനം നിന്ന് തിരിച്ചുവരുകയാണ്. അതിന്റെ പ്രതിഫലനം സാമ്പത്തിക രംഗത്തും ഉണ്ടായേക്കാം എന്ന് ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തില്‍ ആഗോളസമാധാന സെമിനാറിന് രണ്ട് കോടി ബജറ്റില്‍ വകയിരുത്തി. കേരളം കൊടിയ പ്രതിസന്ധികളുടെ താഴ്ചകളെ അതിജീവിച്ചുതുടങ്ങി.

കൊവിഡ് സൃഷ്ടിച്ച അസമത്വങ്ങള്‍ക്കിടയിലും കോര്‍പ്പറേറ്റുകളെ സഹായിക്കുന്നു. സംസ്ഥാനത്തിന്റെ നികുതി വിഹിതം കേന്ദ്രം അന്യായമായി വെട്ടിക്കുറയ്ക്കുന്നു. വിഭവങ്ങള്‍ കേന്ദ്രത്തിനും, ക്ഷേമകാര്യച്ചുമതല സംസ്ഥാനങ്ങള്‍ക്കും എന്നതാണ് നില. വിലക്കയറ്റം അതിജീവിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കും 2,000 കോടി മാറ്റിവെച്ചു.

അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത മധ്യവര്‍ഗ രാജ്യങ്ങളുടെ നിലവാരത്തിലേക്ക് മാറ്റുമെന്നും ബജറ്റില്‍ പറഞ്ഞു.

Tags:    

Similar News