ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ല; സിപിഎം ജില്ലാ സമ്മേളത്തില്‍ മന്ത്രിമാര്‍ക്ക് രൂക്ഷ വിമര്‍ശനം

അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നതല്ലാതെ പുതിയ മന്ത്രിമാരെകൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ല

Update: 2022-01-15 10:16 GMT

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രി ഓഫിസുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍. പാളയം ഏരിയയെ പ്രതിനിധീകരിച്ചെത്തിയ വി കെ പ്രശാന്ത് എംഎല്‍എയാണ് വിമര്‍ശനമുയര്‍ത്തിയത്. മന്ത്രി ഓഫിസുകള്‍ക്ക് വേഗം പോരാ. പല കാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് വി കെ പ്രശാന്ത് എംഎല്‍എ ഉന്നയിച്ചത്. ആരോഗ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരെ വളരെ ഗൗരവതരമായ വിമര്‍ശനമാണ് കോവളം ഏരിയ കമ്മിറ്റി ഉന്നയിച്ചത്. വ്യവസായ മന്ത്രിയുടെ ഓഫിസ് പ്രമാണിമാരുടെ കേന്ദ്രമായിരിക്കുകയാണെന്നാണ് വിമര്‍ശനം.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫിസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ലെന്നായിരുന്നു വിമര്‍ശനം. സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളര്‍ത്തുകയാണെന്ന് കിളിമാനൂര്‍ ഏര്യാ കമ്മിറ്റിയില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. നേതാക്കന്‍മാരുടെ വീടുകളില്‍ നിന്ന് സ്ത്രീകളെ പാര്‍ട്ടി പരിപാടികള്‍ക്ക് വിടുന്നില്ലെന്നും വനിതാ പ്രതിനിധി ആരോപിച്ചു.

അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നതല്ലാതെ പുതിയ മന്ത്രിമാരെകൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവുമുണ്ടാവുന്നില്ലെന്നും വിമര്‍ശനമുണ്ടായി.

Tags:    

Similar News