രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി: രാജി ഭീഷണിയുമായി അശോക് ഗഹ്‌ലോട്ട് ഗ്രൂപ്പിലെ എംഎല്‍എമാര്‍

Update: 2022-09-25 16:32 GMT

ജയ്പൂര്‍: ആരായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യം രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധി. സച്ചില്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ അശോക് ഗഹ്‌ലോട്ട് ക്യാമ്പിലെ 90 എംഎല്‍എമാര്‍ രാജിസമര്‍പ്പിക്കുമന്നും അതിനുവേണ്ടി സ്പീക്കറെ കാണുമെന്നും പ്രഖ്യാപിച്ചു. ഇത്രയും എംഎല്‍എമാര്‍ പുറത്തുപോവുകയെന്നാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് അര്‍ത്ഥം.

92 എംഎല്‍എമാര്‍ രാജിവച്ചാല്‍ സഭയില്‍ ആകെയുളള എംഎല്‍എമാരുടെ സംഖ്യ 108 ആവും. അതിന്റെ പകുതി 55. ബിജെപിക്ക് 70 എംഎല്‍എമാരുണ്ട്. അശോക് ഗഹ് ലോട്ട് മുഖ്യമന്ത്രിയായില്ലെങ്കില്‍ ഫലത്തില്‍ ബിജെപി അധികാരത്തിലെത്തും.

ഗഹ് ലോട്ടിനെ മുഖ്യമന്ത്രിപദത്തില്‍ നിലനിര്‍ത്തി ഒരാള്‍ക്ക് ഒരു പദവി എന്ന നയത്തില്‍ ഇളവ് അനുവദിക്കണെന്നാണ് എംഎല്‍എമാരുടെ ആവശ്യം. 

ദേശീയ അധ്യക്ഷപദവിയിലേക്ക് അശോക് ഗഹ് ലോട്ട് മല്‍സരിക്കുന്നതോടെ അദ്ദേഹത്തിന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവരും. ഒന്നുകില്‍ തന്നെ മുഖ്യമന്ത്രിയാക്കുകയോ അല്ലെങ്കില്‍ തന്റെ വിശ്വസ്തനെ ഈ പദവിയിലേക്ക് പരിഗണിക്കുകയോ ചെയ്യണമെന്നാണ് ഗഹ് ലോട്ടിന്റെ ആവശ്യം. 

Tags:    

Similar News