മാള പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ബ്രാഞ്ച് എസ്‌ഐ മുഹമ്മദ് റാഫിയെ ആദരിച്ചു

Update: 2022-06-26 15:20 GMT

മാള: മാള പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ക്രൈം ബ്രാഞ്ച് എസ്‌ഐ സ്ഥാനത്തുനിന്ന് വിരമിച്ച മുഹമ്മദ് റാഫിയെ ആദരിച്ചു. പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും എഴുത്തുകാരനുമായ സുരേന്ദ്രന്‍ മങ്ങാട്ട് മുഖ്യാതിഥിയായിരുന്നു.

സിനിമ ഫോട്ടോഗ്രാഫര്‍ അനിയന്‍ ചിത്രശാലയും സിനിമ-സീരിയല്‍ താരം മോഹനന്‍ വലിയവീട്ടിലും വിശിഷ്ടാതിഥികളായിരുന്നു. എ ജി മുരളീധരന്‍, പി കെ അബ്ബാസ്, അജയ് ഇളയത്, നജീബ് അന്‍സാരി, ലിജോ പയ്യപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് റാഫി മറുപടി പ്രസംഗം നടത്തി.

മാള പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ ഗ്രന്ഥശാലയിലേക്ക് സംഭാവനയായി ലഭിച്ച പുസ്‌കതങ്ങള്‍ സുരേന്ദ്രന്‍ മങ്ങാട്ട് ഏറ്റുവാങ്ങി.

Tags:    

Similar News