ലോകകപ്പ്; ഡച്ച് പട ബംഗ്ലാ കടുവകളെയും വീഴ്ത്തി; പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെയും മറികടന്നു

ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്തും ഇംഗ്ലണ്ട് അവസാന സ്ഥാനത്തുമാണ്.

Update: 2023-10-28 16:57 GMT

കൊല്‍ക്കത്ത: ഈ ലോകകപ്പിലെ കറുത്തകുതിരകളാവുകയാണ് നെതര്‍ലന്റസ്. മിന്നും ഫോമിലുള്ള ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയതിന് പിന്നാലെ കരുത്തരായ ബംഗ്ലാദേശിനെയും ഡച്ച് പട ഇന്ന് വീഴ്ത്തി. കൊല്‍ക്കത്താ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മല്‍സരത്തില്‍ 87 റണ്‍സിനാണ് ഓറഞ്ച് പടയുടെ ജയം. 230 റണ്‍സായിരുന്നു ബംഗ്ലാദേശിന്റെ ലക്ഷ്യം. 42.2 ഓവറില്‍ ബംഗ്ലാദേശ് 142 റണ്‍സിന് പുറത്താവുകയായിരുന്നു. നെതര്‍ലന്റസിന് വേണ്ടി വാന്‍ മെക്രന്‍ നാലും ഡീ ലീഡ് രണ്ടും വിക്കറ്റ് നേടി. 35 റണ്‍സെടുത്ത മെഹ്ദി ഹസ്സാനാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോര്‍. ടോസ് ലഭിച്ച ഓറഞ്ച് നിര 50 ഓവറില്‍ 229 റണ്‍സിന് പുറത്താവുകയായിരുന്നു. 68 റണ്‍സെടുത്ത എഡ് വേര്‍ഡ്‌സ്, 41 റണ്‍സെടുത്ത ബെറെസി എന്നിവരാണ് നെതര്‍ലന്റസ് നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചര്‍. ജയത്തോടെ നെതര്‍ലന്റസ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്തും ഇംഗ്ലണ്ട് അവസാന സ്ഥാനത്തുമാണ്.




Tags: