അന്തര്‍ജില്ലാ ക്രിക്കറ്റ്: മലപ്പുറത്തിന് വിജയം

Update: 2022-05-06 12:26 GMT

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഏകദിന ഗ്രൂപ്പ് എ ക്രിക്കറ്റ് മത്സരത്തില്‍ മലപ്പുറം 135 റണ്‍സിന് കോഴിക്കോടിനെ പരാജയപ്പെടുത്തി. ടോസ് നേടിയ മലപ്പുറം 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ്. മലപ്പുറത്തിന് വേണ്ടി റിഷ്വിദ് ഉദയ് പുറത്താകാതെ 66 റണ്‍സും, ഹര്‍ഷിദ് ഹരിദാസ് 49 റണ്‍സും, അനുവിന്ദ് പി.എസ് 48 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോഴിക്കോട് ടീം 22 ഓവറില്‍ 87 റണ്‍സിന് എല്ലാവരും പുറത്തായി. കോഴിക്കോടിന് വേണ്ടി സുധേവ് ക്യഷ്ണ പുറത്താകാതെ 46 റണ്‍സ് നേടി. മലപ്പുറത്തിന് വേണ്ടി ടോപ്പ് സ്‌കോര്‍ നേടിയ റിഷ്വിദ് ഉദയ് 2 ഓവറില്‍ 1 റണ്‍സ് മാത്രം വിട്ട് നല്‍കി 4 വിക്കറ്റ് നേടി. നാളെ മലപ്പുറം പാലക്കാടിനെ നേരിടും.

Tags: