പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ക്രിക്കറ്റ് പരിശീലകന്‍ അറസ്റ്റില്‍
വാരണാസി: ക്രിക്കറ്റ് പരിശീലനത്തിനിടെ രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരിശീലകന്‍ അറസ്റ്റില്‍. കുട്ടികളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോച്ച് മുരളിലാലിനെ ലഖ്‌നോ പോലിസ് അറസ്റ്റ് ചെയ്തത്.
അണ്ടര്‍ 14 ടീം സെലക്ഷനുള്ള മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നതിന്റെ മറവില്‍ ലഖ്‌നോവില്‍ വച്ചാണ് ആണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടത്. കുട്ടികളില്‍ ഒരാള്‍ അസുഖം ബാധിച്ച് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പീഡനം തിരിച്ചറിഞ്ഞത്. സെന്‍ട്രല്‍ സ്‌കൂളില്‍ പ്രവേശനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മുരളിലാലിനെ 2021 ല്‍ ശ്രീലങ്കന്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ എങ്ങിനെ വാരണാസിയില്‍ വീണ്ടും പരിശീലക സ്ഥാനത്ത് എത്തി എന്നത് വ്യക്തമല്ല.