സ്വന്തമായി പാര്‍ട്ടിയുണ്ടാക്കൂ; നവജ്യോത് സിങ് സിദ്ദുവിന് പഞ്ചാബ് ആഭ്യന്തരമന്ത്രിയുടെ ഉപദേശം

Update: 2021-07-15 04:18 GMT

അംബാല: സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുന്നതാണ് നല്ലതെന്ന് നവജ്യോത് സിങ് സിദ്ദുവിന് പഞ്ചാബ് ആഭ്യന്തരമന്ത്രി അനില്‍ വിജിയുടെ ഉപദേശം. കോണ്‍ഗ്രസ്സില്‍ സിദ്ദുവുമായി നടക്കുന്ന വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കുമിടയിലാണ് അനില്‍ വിജിയുടെ പാതി പരിഹാസവും ഗൗരവവുമായ പ്രതികരണം.

ഏത് പാര്‍ട്ടിയില്‍ ചേരണമെന്നത് ഓരോരുത്തരുടെയും താല്‍പ്പര്യമാണ്. എന്റെ വ്യക്തിപരമായ ഉപദേശം അദ്ദേഹം സ്വന്തമായി പാര്‍ട്ടിയുണ്ടാക്കണമെന്നതാണ്. മറ്റ്പാര്‍ട്ടികളിലേക്ക് മാറി ആ പാര്‍ട്ടികളെയും നശിപ്പിക്കുന്നതിനേക്കാള്‍ നല്ലത് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുന്നതാണ്- അനില്‍ വിജി വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി സിദ്ദു കടുത്ത യുദ്ധത്തിലാണ്. കേന്ദ്ര നേതൃത്വം മാറിമാറി ഇടപെുട്ടിട്ടും അതില്‍ തീരുമാനമായിട്ടില്ല. സിദ്ദു കഴിഞ്ഞ ദിവസം പ്രിയങ്കയും രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും പരിഹാരമായില്ല. കൂടാതെ പാര്‍ട്ടി ഒരു കമ്മീഷനെയും നിയമിച്ചിരുന്നു.