ടിക്ക് ടോക്കിനു നിയന്ത്രണം വരുന്നു

Update: 2019-02-05 20:29 GMT

ന്യൂഡല്‍ഹി: ചൈനീസ് നിര്‍മിത സാമൂഹിക മാധ്യമ ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയില്‍ വിലക്ക് വരുന്നു. 2017ല്‍ ചൈനയില്‍ ബൈറ്റ് ഡാന്‍സ് എന്ന കമ്പനി രൂപവല്‍കരിച്ച ടിക്ക് ടോക്കിന് പ്രതിദിനം 20ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഉണ്ടാകുന്നത്. ഇതേത്തുടര്‍ന്നാണ് ഇത്തരം ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍നിയന്ത്രിക്കുന്നതിന് കേന്ദ്രം നിയമം നിര്‍മിക്കുന്നത്. ഈ കമ്പനികളെല്ലാം ഇന്ത്യയില്‍ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളിലൊന്ന്. ഇത്തരം സാമൂഹിക മാധ്യമ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തികണമെങ്കില്‍ ഇനി നിയമങ്ങള്‍ പാലിക്കേണ്ടിവരും. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ട് കേന്ദ്രസര്‍ക്കാര്‍.

ആപ്പുമായി ബന്ധപ്പെട്ടു കേസുകളെല്ലാം ഇവിടെ തന്നെ പരിഹരിക്കേണ്ടി വരും. രാജ്യത്തിനു ഭീഷണിയായ ഉള്ളടക്കങ്ങളെല്ലാം സമയത്തിനു നീക്കം ചെയ്യാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Tags:    

Similar News