മലപ്പുറത്ത് വീണ്ടും ദേശീയപാതയില്‍ വിള്ളല്‍

Update: 2025-06-04 09:28 GMT
മലപ്പുറത്ത് വീണ്ടും ദേശീയപാതയില്‍ വിള്ളല്‍

കോഴിക്കോട്: മലപ്പുറത്ത് വീണ്ടും ദേശീയപാത തകര്‍ന്ന നിലയില്‍. തലപ്പാറ വലിയപറമ്പിലാണ് ദേശീയപാതയില്‍ വിള്ളലും സമീപത്തെ ഓവുപാലം താഴ്ന്നതായി കണ്ടെത്തിയത്. ഇതിനേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. നേരത്തെ ദേശീയപാത തകര്‍ന്നുവീണ കൂരിയാടുനിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടെത്തിയ ഭാഗം. ഈ മാസം 19നാണ് കൂരിയാട് ദേശിയ പാതയില്‍ വിള്ളല്‍ കണ്ടെത്തിയത്.

ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തിയതില്‍ വ്യാപകമായ രീതിയിലാണ് പ്രതിഷേധം ഉയരുന്നത്. പരിഹാരം കാണാന്‍ വൈകുന്നത് വലിയ തരത്തിലുള്ള സുരക്ഷാഭീഷണി ഉണ്ടാക്കുന്നുണ്ടെന്നും വിഷയം അതിന്റേതായ ഗൗരവത്തില്‍ കാണണമെന്നും നാട്ടുകാര്‍ അറിയിച്ചു.

Tags:    

Similar News