എങ്ങനെ സിപിആര്‍ നല്‍കണം; പരിശീലനം നല്‍കി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍

ഇന്ന് ലോകത്തില്‍ ഏറ്റവുമധികം മരണങ്ങള്‍ക്ക് കാരണമാകുന്നത് ഹൃദ്രോഗമാണ്.ലോകത്ത് നടക്കുന്ന മരണങ്ങളുടെ 30 ശതമാനവും ഇത്തരം രോഗങ്ങള്‍ കൊണ്ടാണ്. ഹൃദ്രോഗത്തില്‍ മരണങ്ങള്‍ക്ക് കാരണമാകുന്നത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനമാണ്.

Update: 2022-04-02 12:59 GMT

കൊച്ചി: ഈ വര്‍ഷത്തെ ലോക ആരോഗ്യ ദിനത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലുലു മാളും ബേസിക് റെസ്‌പോണ്‍ഡേഴ്‌സും സംയുക്തമായി സിപിആര്‍ പരിശീലന പരിപാടി നടത്തി.പൊതു ഇടങ്ങളില്‍ വച്ച് ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ ഫലപ്രഥമായ സിപിആര്‍ എങ്ങിനെ നല്‍കാമെന്ന് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രതികരണശേഷി അളക്കാവുന്ന മാതൃകകള്‍ വഴി പൊതുജനങ്ങളെ പരിശീലിപ്പിക്കുക എന്നതായിരുന്നു പരിശീലന പരിപാടിയുടെ ലക്ഷ്യം.ഇന്ന് ലോകത്തില്‍ ഏറ്റവുമധികം മരണങ്ങള്‍ക്ക് കാരണമാകുന്നത് ഹൃദ്രോഗമാണെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ലോകത്ത് നടക്കുന്ന മരണങ്ങളുടെ 30 ശതമാനവും ഇത്തരം രോഗങ്ങള്‍ കൊണ്ടാണ്. ഹൃദ്രോഗത്തില്‍ മരണങ്ങള്‍ക്ക് കാരണമാകുന്നത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനമാണ്. വിദഗ്ധ വൈദ്യചികിത്സ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ വച്ച് അപ്രതീക്ഷിതമായി ഒരു വ്യക്തിക്ക് ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ ജീവന്‍ രക്ഷിക്കാനുള്ള ഏകമാര്‍ഗ്ഗം ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സിപിആര്‍. അഥവാ കാര്‍ഡിയോ പള്‍മനറി റീസ്സസിറ്റേഷന്‍ മാത്രമാണ്.എന്നാല്‍ ഇന്ത്യയില്‍ രണ്ടു ശതമാനത്തില്‍ താഴെ ആളുകള്‍ക്കു മാത്രമേ എന്താണ് സിപിആര്‍. എന്നും എങ്ങനെയാണ് സിപിആര്‍. നല്‍കേണ്ടത് എന്നും അറിയുകയുള്ളുവെന്നും ഇവര്‍ വ്യക്തമാക്കി.

ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ സ്ഥാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ് ജനങ്ങളില്‍ ഇതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുകയും പരിശീലനം നല്‍കുകയും ചെയ്യുക എന്നത്.ഫലപ്രദമായ സിപിആര്‍ എങ്ങനെ നല്‍കാമെന്ന് ലുലു മാളില്‍ എത്തിയ നാനൂറോളം പേര്‍ക്ക് പരിശീലനം നല്‍കി.ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുറം, ലുലു മാള്‍ ബിസിനസ്സ് ഹെഡ് ഷിബു ഫിലിപ്പ്‌സ്, ബേസിക് റെസ്‌പോന്‍ഡേഴ്‌സ് ഡയറക്ടര്‍ എന്‍ എം കിരണ്‍, ഡോ. ജേക്കബ്ബ് എബ്രഹാം, ഡോ. ജോ ജോസഫ്, പി കൃഷണകുമാര്‍, ലിമി റോസ് പരിപാടിക്ക് നേത്രത്വം നല്‍കി. ലിസി ആശുപത്രിയിലെ നഴ്‌സിങ്ങ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ വൊളന്റിയര്‍മാരായി ഉണ്ടായിരുന്നു.

Tags: