തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്ത് ഗുണ്ട് എറിഞ്ഞു; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2025-12-15 03:24 GMT

നെടുമ്പാശ്ശേരി: തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎമ്മിന്റെ നിലവിലെ വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് കത്തിച്ച് വലിച്ചെറിഞ്ഞ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസ് കവലയ്ക്കു സമീപം തെക്കേപ്പറമ്പില്‍ വീട്ടില്‍ തിലകന്‍ (56) ആണ് പിടിയിലായത്. 16ആം വാര്‍ഡ് മെംബര്‍ ബിന്ദു സാബുവിന്റെ വീട്ടുമുറ്റത്തേക്കാണ് ഗുണ്ട് എറിഞ്ഞത്.

വാര്‍ഡില്‍ സിപിഎമ്മിനകത്തെ ആഭ്യന്തര തര്‍ക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലിസിന്റെ നിഗമനം. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടും പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. നിലവിലെ മെംബറായിരുന്ന ബിന്ദു സാബുവിന് ഇക്കുറി പാര്‍ട്ടി സീറ്റ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് വിജയം കൈവരിച്ചത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് ഗുണ്ട് കത്തിച്ച് വലിച്ചെറിഞ്ഞതെന്ന് പോലിസ് അറിയിച്ചു.

Tags: