രതികുമാറിനെ ചുവന്ന ഷാളണിയിച്ച് സിപിഎം: ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസിയെന്ന് കോടിയേരി
തിരുവനന്തപുരം: ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. ഓ ദിവസവും ഓരോ കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നത്. ഇത് റോസക്കുട്ടി ടീച്ചറില്‍ നിന്ന് തുടങ്ങിയതാണ്. ഇലക്ഷന് കാലത്ത് അവരാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. പിന്നിട് തുടര്‍ച്ചയായി വിവിധ ജില്ലകളിലെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ രാജിവെച്ചു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് മൂന്ന് കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ ഒന്നിച്ച് രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സിപിഎമ്മില്‍ ചേരുന്നതിന്റെ ഭാഗമായി എകെജി സെന്ററിലെത്തിയപ്പോള്‍, രതികുമാറിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി.
കൊല്ലത്തു നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ജി രതികുമാര്‍.മന്ത്രി കെഎന്‍ ബാലഗോപാലും രതികുമാറിനെ സ്വീകരിക്കാന്‍ എകെജി സെന്ററിലെത്തിയിരുന്നു.