തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം സിപിഎം അക്രമം അഴിച്ചുവിടുന്നു- ജെബി മേത്തര്‍

പിണറായി വിജയനാണ് ഇതിന്റെയും കാരണഭൂതനെന്ന് ജെബി മേത്തര്‍ എംപി

Update: 2025-12-16 10:37 GMT

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്ന് ജെബി മേത്തര്‍ എംപി. വനിതാ പ്രവര്‍ത്തകര്‍ക്കു നേരെയാണ് അക്രമം. കണ്ണൂരില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. സിപിഎമ്മിന്റെ ഏതൊരു അക്രമത്തെയും ന്യായീകരിക്കുന്ന പിണറായി വിജയന്‍ തന്നെയാണ് ഇതിന്റെയും കാരണഭൂതനെന്ന് ജെബി മേത്തര്‍ വ്യക്തമാക്കി. പാനൂരില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെയും ഭര്‍ത്താവിനെയും ആക്രമിക്കുന്ന സാഹചര്യമുണ്ടായി. പരാജയ ഭീതിയില്‍ അക്രമം നടത്തുന്ന സിപിഎം സമീപനം അവസാനിപ്പിക്കണം.

ആക്രമണം നടത്തുന്നവര്‍ക്കെതിരേ ഇതുവരെയും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ സെയ്തലവി മജീദിനെതിരേ ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല. അദ്ദേഹത്തെ പുറത്താക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു. വനിതാ കമ്മീഷന് ഇന്നലെത്തന്നെ പരാതി കൊടുത്തു. പിണറായിയെ താഴെ ഇറക്കുന്നതു വരെ സ്ത്രീകളുടെ രോഷ പ്രകടനം തുടരും. സര്‍ക്കാരിന്റെ പോഷക സംഘടന പോലെയാണ് വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.

Tags: