സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

Update: 2022-02-17 03:24 GMT

തിരുവനന്തപുരം:സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും.സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിന്റെ കരട് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. തിരുവനന്തപുരം എകെജി സെന്ററില്‍ രാവിലെ പത്തര മുതല്‍ ആണ് യോഗം. ആദ്യ രണ്ട് ദിവസം സംസ്ഥാന സെക്രട്ടറിയേറ്റും ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന കരട് റിപ്പോര്‍ട്ടില്‍ സെക്രട്ടറിയേറ്റ് ഭേദഗതികള്‍ വരുത്തും. തുടര്‍ന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. സംസ്ഥാനസമ്മേളനത്തിന്റേയും, പാര്‍ട്ടി കോണ്‍ഗ്രസിന്റേയും ഒരുക്കങ്ങളും ചര്‍ച്ചയ്ക്ക് വരും.അടുത്ത മാസം ഒന്നു മുതല്‍ നാലുവരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം.

Tags:    

Similar News