തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എല്ലാവിഭാഗവുമയി പാര്‍ട്ടി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം നേതാവ് എം എന്‍ ഗോവിന്ദന്‍. എല്ലാവിഭാഗവുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. സുപ്രീം കോടതി വിശാല ബഞ്ചിന്റെ തീരുമാനം വരട്ടെ. അപ്പോള്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
വിശ്വാസികളെയും അവിശ്വാസികളെയും വര്‍ഗ്ഗപരമായി യോജിപ്പിച്ച്്് കൊണ്ടുപോവുകയാണ് വേണ്ടത്. എല്ലാവരുടേയും ജനാധിപത്യം സംരക്ഷിക്കുക പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.