കേസുകള്‍ പിന്‍വലിച്ച് ടീസ്തയെയും ആര്‍ ബി ശ്രീകുമാറിനെയും വിട്ടയക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

Update: 2022-06-26 11:24 GMT

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതിക്കുവേണ്ടി അക്ഷീണം പോരാടിയ ടീസ്ത സെതല്‍വാദിന്റെയും ആര്‍ ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. ടീസ്തയുടെ അറസ്റ്റ് ജനാധിപത്യത്തിന് ഭീഷണിയാണെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സുപ്രിംകോടയിലെ മൂന്നംഗ ബെഞ്ചിന്റെ സംശയാസ്പദമായ വിധിയിയുടെ പശ്ചാത്തലത്തിലാണ് ടീസ്തക്കെതിരേ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെടുത്തത്. ഗുജറാത്ത് കേസില്‍ നരേന്ദ്ര മോദിക്കും മറ്റ് പ്രതികള്‍ക്കുമെതിരേ വ്യാജതെളിവുകള്‍ നല്‍കിയെന്നാണ് സുപ്രിംകോടതി മോദിയെ കുറ്റമുക്തനാക്കിയ വിധിന്യായത്തില്‍ പറയുന്നത്.

കേസുകള്‍ പിന്‍വലിച്ച് ടീസ്ത സെതല്‍വാദ്, ശ്രീകുമാര്‍ എന്നിവരെ വിട്ടയക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ടീസ്തയെ അവരുടെ മുംബൈ വസതിയില്‍നിന്നും ശ്രീകുമാറിനെ അഹമ്മദാബാദില്‍നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

Similar News