ഇരട്ട വോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം നേതാവിന്റെ മകള്‍ കസ്റ്റഡിയില്‍

Update: 2025-12-11 13:35 GMT

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം നേതാവിന്റെ മകള്‍ കസ്റ്റഡിയില്‍. മലപ്പുറം പുളിക്കല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് കലങ്ങോടിയിലാണ് ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം നേതാവ് അജയന്റെ മകള്‍ക്കെതിരേ പ്രിസൈഡിങ് ഓഫിസര്‍ പോലിസില്‍ പരാതി നല്‍കിയത്. കോഴിക്കോട് കൊടിയത്തൂരില്‍ രാവിലെ വോട്ട് ചെയ്ത ശേഷം പുളിക്കലില്‍ വീണ്ടും വോട്ട് ചെയ്യാനായിരുന്നു റിന്റു എം അജയന്റെ ശ്രമം. റിന്റുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

Tags: