ശബരിമലയിലെ സ്വര്‍ണം ഏത് കോടീശ്വരനാണ് വിറ്റതെന്ന് പറയാന്‍ സിപിഎം ബാധ്യസ്ഥരാണ്: വി ഡി സതീശന്‍

Update: 2025-10-07 06:32 GMT

തിരുവനന്തപുരം: ഗുരുതരമായ കളളത്തതരമാണ് ശബരിമലയില്‍ നടന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണ്. ഹൈക്കോടതിക്ക് സര്‍ക്കാരിലും പോലിസിലും വിശ്വസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദ്വാരപാലകശില്‍പ്പം വിറ്റുവെന്നാണ് കോടതിയുടെ ഫൈന്‍ഡിങ്, അപ്പോള്‍ തലപ്പത്തിരിക്കുന്നത് എത്ര വലിയ ആളുകളാണ് എന്നും അദ്ദേഹം ചോദിച്ചു.ശബരിമലയിലെ സ്വര്‍ണം ഏത് കോടീശ്വരനാണ് കോടികള്‍ക്ക് വിറ്റതെന്ന് പറയാന്‍ സിപിഎം ബാധ്യസ്ഥരാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കോടതിയുടെ ഇടപെടലില്‍ തൃപ്തിയുണ്ടെന്നും അതേസമയം ദേവസ്വം മന്ത്രി ഉത്തരവാദിത്തമേറ്റെടുത്ത് രാജി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: