ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഹാന്‍ഡ്ബാഗ് മോഷണം പോയി

Update: 2025-12-24 05:09 GMT

പാട്ന: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷ്ടിക്കപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്നത് വഴിയാണ് മോഷണം നടന്നത്. 40000 രൂപ, മൊബൈല്‍ ഫോണ്‍, സ്വര്‍ണക്കമ്മല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ബാഗില്‍ ഉണ്ടായിരുന്നു.

സമസ്തിപൂരിന് അടുത്തുള്ള ദര്‍സിങ് സരായിലേക്ക് സമ്മേളനത്തിന് പോകുന്നത് വഴിയാണ് ബാഗ് മോഷ്ടിക്കപ്പെട്ടത്. എസി കോച്ചില്‍ ലോവര്‍ ബര്‍ത്തില്‍ കിടക്കുമ്പോഴാണ് സംഭവം. തന്റെ തലയ്ക്ക് തൊട്ടുമുകളിലായാണ് ബാഗ് വെച്ചിരുന്നതെന്ന് ശ്രീമതി പറഞ്ഞു. എഴുന്നേറ്റ് നോക്കുമ്പോള്‍ തലയുടെ തൊട്ടടുത്തായി മുകളില്‍ വെച്ച ബാഗ് കാണാനില്ലാതെ വന്നു. ഉടനെ ഡിജിപിയെ വിളിച്ച് വിവരം പറഞ്ഞെന്ന് അവര്‍ കൂട്ടിചേര്‍ത്തു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: