പ്രവാചകനിന്ദ: പെരിന്തല്‍മണ്ണയില്‍ പ്രതിഷേധറാലി

Update: 2022-06-13 16:57 GMT

പെരിന്തല്‍മണ്ണ: ബിജെപി വക്താക്കള്‍ നടത്തിയ പ്രവാചകനിന്ദക്കെതിരെ മുസ്‌ലിം സംഘടനകളുടെ കോഡിനേഷന്‍ കമ്മറ്റി നഗരത്തില്‍ പ്രതിഷേധറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മനഴി ബസ്സ്റ്റാന്റ് പരിസരത്തു നിന്നാരംഭിച്ച റാലി ടൗണ്‍ സ്‌ക്വയറില്‍ സമാപിച്ചു. പൊതുസമ്മേളനം നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. കെഎംടി മുഹമ്മദലി എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ താമരത്ത് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. 

എ.കെ. നാസര്‍, എ.കെ. മുസ്തഫ, അബൂബക്കര്‍ വളപുരം, നൂര്‍ മുഹമ്മദ് മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സിദ്ദീഖ് ഫൈസി അമ്മിനിക്കാട് ഖിറാഅത്ത് നിര്‍വഹിച്ചു. റാലിക്ക് വിവിധ സംഘടനാ നേതാക്കള്‍ നേതൃത്വം നല്കി.

കണ്‍വീനര്‍ പച്ചീരി ഫാറൂഖ് സ്വാഗതവും പി.കെ.അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.