കുഴൂര്‍ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേ സിപിഎം സമരത്തിലേക്ക്

Update: 2020-07-04 14:14 GMT

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തിനെതിരെ സിപിഎം സമരം തുടങ്ങുന്നു. അഴിമതിയും വികസന മുരടിപ്പും പ്രളയമുന്നൊരുക്ക പ്രവര്‍ത്തനങ്ങളിലെ അനാസ്ഥയും ആരോപിച്ചാണ് സമരം തുടങ്ങുന്നതെന്ന് സിപിഎം ലോക്കല്‍ കമ്മറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുഴയിലെയും കരിക്കാട്ടുചാലിലേയും വെള്ളം പ്രയോജനപ്പെടുത്തി കാര്‍ഷിക മേഖലയില്‍ നേട്ടമുണ്ടാക്കാനുള്ള ഒരു പദ്ധതിയും നടപ്പാക്കിയില്ല. തുടങ്ങിവെച്ച പദ്ധതികള്‍ അവതാളത്തിലായെന്നും ആരോപിച്ചു. തിങ്കളാഴ്ച രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്ന് തുടങ്ങുന്ന സമരം സി പി എം മാള ഏരിയ കമ്മിറ്റി സെക്രട്ടറി ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അഞ്ച് ദിവസം വൈകീട്ട് വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പി എം ശിവശങ്കരന്‍, ടി ഐ മോഹന്‍ദാസ്, ടി എ ഷെമീര്‍ തുടങ്ങിയവര്‍ അറിയിച്ചു.