പിണറായി സര്‍ക്കാരിന്റെ ആഗോളവത്ക്കരണ പോരാട്ടത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സചേഞ്ചില്‍ പോയി മണി അടിച്ച് കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ടിറക്കി കേരളത്തെ കടക്കെണിയിലാക്കുന്നു

Update: 2021-03-19 10:26 GMT

തിരുവനന്തപുരം: ആഗോളവത്ക്കരണത്തിനെതിരേ പോരാടുന്ന ഇന്ത്യയിലെ ഏകസംസ്ഥാനം സര്‍ക്കാര്‍ കേരളമാണെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഈ തിരഞ്ഞെടുപ്പു കാലത്തെ വലിയ തമാശയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

1. കേരളീയരുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗഌിന് രഹസ്യമായി മറിച്ചു നല്‍കുന്നു. മാത്രമല്ല ആ കരാറിന് ബാധകം അമേരിക്കന്‍ നിയമവും.

2. ആഗോള കുത്തക കമ്പനിയായ പിഡബഌയുസിക്ക് സെക്രട്ടേറിയറ്റില്‍ ബ്രാഞ്ച് തുടങ്ങാന്‍ ഇരിപ്പടം ഒരുക്കുന്നു.

3. ആഗോള കുത്തക കമ്പനികളെയെല്ലാം ക്ഷണിച്ചു കൊണ്ടു വന്ന് ഭരണഘടനയും നിയമങ്ങളും ലംഘിച്ച് കണ്‍സള്‍ട്ടന്‍സി നല്‍കി പണം തട്ടുന്നു.

4. ലണ്ടനിലെ സ്‌റ്റോക്ക് എക്‌സചേഞ്ചില്‍ പോയി മണി അടിച്ച് കൊള്ളപ്പലിശയ്ക്ക് മസാലാ ബോണ്ടിറക്കി കേരളത്തെ കടക്കെണിയിലാക്കുന്നു.

5. അമേരിക്കന്‍ കുത്തക കമ്പനിയായ ഇഎംസിസിക്ക് കേരളത്തിന്റെ മത്സ്യസമ്പത്ത് അപ്പാടെ തീറെഴുതി കൊടുക്കാന്‍ കരാറുണ്ടാക്കുന്നു.

ഇങ്ങനെയൊക്കെയാണ് പിണറായി സര്‍ക്കാര്‍ ആഗോളവത്കരണത്തിനെതിരെ ധീരമായി പോരാടുന്നതെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം.

Tags: