ഗുരുവിനെ അറിയാത്ത ജനയുഗം മാനേജ്‌മെന്റ്; പാര്‍ട്ടി പത്രത്തെ വിമര്‍ശിച്ച കെകെ ശിവരാമന് പരസ്യശാസന

Update: 2021-09-09 12:18 GMT

തിരുവനന്തപുരം: പാര്‍ടി പത്രം ജനയുഗത്തെ വിമര്‍ശിച്ചതിന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന് പരസ്യശാസന. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആണ് തീരുമാനമെടുത്തത്. ശ്രീനാരായണഗുരു ജയന്തി ദിവസത്തില്‍ ജനയുഗം ഗുരുവിനെ അഗവണിച്ചു എന്നു ചൂണ്ടിക്കാട്ടി ഫേസ് ബുക്കില്‍ കുറിപ്പ് ഇട്ടതിനാണ് നടപടി.

കെകെ ശിവരാമനെ വെല്ലുവിളിച്ച് കൊണ്ട് ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് രംഗത്ത് വന്നിരുന്നു.

വിവാദ പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇന്ന് ശ്രീ നാരായണഗുരു ജയന്തി.

രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ച്ചപ്പാടില്‍ ഗുരു ദര്‍ശനങ്ങളെ അവതരിപ്പിച്ചു ലേഖനങ്ങള്‍ എഴുതി ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റെത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയല്‍ ബോര്‍ഡും, മാനേജ്‌മെന്റം ജനയുഗത്തിനു ഭൂഷണമല്ല.

Tags: