കേരള പോലിസ് ആക്റ്റ് ഭേദഗതിക്കെതിരേ സിപിഐ(എംഎല്‍) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ
പട്‌ന: കേരള സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമഭേദഗതിക്കെതിരേ സിപിഐ-എംഎല്‍ ലിബറേഷന്‍ നേതാവും ജനറല്‍ സെക്രട്ടറിയുമായ ദീപാങ്കര്‍ ഭട്ടാചാര്യ. അനിയന്ത്രിതമായ അധികാരവും കഠിനമായ വ്യവസ്ഥകളും ഉപയോഗിച്ച് ഈ നിയമം പൗരാവകാശത്തെ ഹനിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇടത് പക്ഷത്തെ അപമാനിക്കുന്ന ഈ നിയമം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമത്തിനെതിരേ സിപിഎംഎല്‍ ലിബറേഷന്‍ നേതാവ് കവിതാ കൃഷ്ണനും രംഗത്തുവന്നിട്ടുണ്ട്. നിയമം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.
ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നവര്‍ക്കെതിരേ ശിക്ഷ ഉറപ്പാക്കുന്ന നിയമം പ്രതിപക്ഷ അഭിപ്രായങ്ങളെ ഹനിക്കാന്‍ വ്യാപകമായി ഉപയോഗപ്പെടുത്തുമെന്നാണ് പരാതി. ഭേഗതിയിലൂടെ കൊണ്ടുവന്ന 118 എ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്നും കരുതപ്പെടുന്നു.